Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Father Drowns

അ​വി​വാ​ഹി​ത​യാ​യ മ​ക​ൾ ഗ​ർ​ഭി​ണി​യാ​യി; മാ​ന​ക്കേ​ട് ഭ​യ​ന്ന് ന​ദി​യി​ൽ മു​ക്കി​ക്കൊ​ന്ന് അ​ച്ഛ​ൻ 

ഡ​ൽ​ഹി: മാ​ന​ക്കേ​ട് ഭ​യ​ന്ന് ഗ​ർ​ഭി​ണി​യാ​യ കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ ന​ദി​യി​ൽ മു​ക്കി​ക്കൊ​ന്ന് അ​ച്ഛ​ൻ. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലാ​ണ് നാ​ണ​ക്കേ​ട് ഭ​യ​ന്നു​ള്ള കൊ​ല​പാ​ത​കം ന​ട​ന്ന​ത്. 18കാ​രി​യാ​യ മ​ക​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സു​ഹൃ​ത്തി​ൽ നി​ന്നു​മാ​ണ് ഗ​ർ​ഭി​ണി​യാ​യ​ത്.

സം​ഭ​വ​ത്തി​ൽ 52കാ​ര​നാ​യ അ​ച്ഛ​നും ബ​ന്ധു​വും അ​റ​സ്റ്റി​ലാ​യി. ആ​ഗ്ര​യി​ലെ ച​മ്പ​ൽ ന​ദി​യി​ൽ ജൂ​ലൈ 31ആ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഗ​ർ​ഭി​ണി​യാ​യ മ​ക​ളെ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​വു​ന്നു​വെ​ന്ന പേ​രി​ലാ​ണ് അ​ച്ഛ​നും ബ​ന്ധു​വും ആ​ഗ്ര​യി​ലേ​ക്ക് കൊ​ണ്ടു പോ​യ​ത്. ആ​ഗ്ര​യി​ൽ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ച ശേ​ഷം തൊ​ട്ട​ടു​ത്ത ദി​വ​സം ന​ദി​യി​ൽ മു​ക്കി കൊ​ല്ലു​ക​യാ​യി​രു​ന്നു.

ന​ദി​ക്ക​ര​യി​ൽ വ​ച്ച് മ​ക​ളോ​ട് വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ അ​ച്ഛ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ക​ൾ വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഡ​ൽ​ഹി​യി​ലെ തി​ഗ്രി​യി​ലു​ള്ള ബ​സൗ​നി ഗ്രാ​മ​വാ​സി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ൾ ആ​ഗ്ര​യി​ൽ വ​ച്ച് മ​രി​ച്ചു​വെ​ന്നും അ​വി​ടെ വ​ച്ചു​ത​ന്നെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യെ​ന്നു​മാ​ണ് ഇ​യാ​ൾ അ​യ​ൽ​വാ​സി​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ സം​ശ​യം തോ​ന്നി​യ അ​യ​ൽ​വാ​സി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ആ​ദ്യം പൊ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ പ്ര​തി ശ്ര​മി​ച്ചെ​ങ്കി​ലും ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ലു​ള്ള മ​ക​ളു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ലി​ൽ പി​ടി​ച്ച് ക്ഷ​മ യാ​ചി​ക്കു​ന്ന പി​താ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up